ഈ യൂസ്‌ലെസ്സിനു വേണ്ടി ഇനിയും സമയം കളയരുത് എന്ന് കരുതിയതാണ്. സമ്മതിക്കില്ല !!!!
കാലിക്കോ സെണ്ട്രിക്കിന്റെ പുതിയ അസുഖം ഇതാണ് :
ഇ.എം.എസ് 1948ല്‍ എഴുതിയ പുസ്തകത്തില്‍ എടുത്ത "നമ്പൂതിരിമാര്‍ പുറത്തു നിന്നും വന്നു" എന്ന നിലപാട് 1996 ആയപ്പോഴേക്കും മാറി. എന്നാല്‍ അത് നിലപാട് മാറ്റമാണെന്ന് ഇ.എം.എസ് അംഗീകരിക്കുന്നില്ല, പകരം ഇതുതന്നെയാണ് തന്റെ പഴയ നിലപാട് എന്ന് കള്ളം പറയുന്നു.
ഇത് സ്ഥാപിച്ചെടുക്കാന്‍ കാലിക്കോമണ്ടന്‍ ഇ.എം.എസ്സിന്റെ 1948ലെഴുതിയ പുസ്തകഭാഗം ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ സ്കാന്‍ ചെയ്തിട്ടിരിക്കുന്നു.
കാര്യമിത്രയേയുള്ളൂ. "ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു." എന്നു നമ്പൂതിരിപ്പാട് പറയുന്നത് പച്ചക്കള്ളമാണ്. ആദ്യ ചരിത്ര പുസ്തകത്തില്‍ അങ്ങോളമിങ്ങോളം നമ്പൂതിരിപ്പാട് പറയുന്നത് നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരാണെന്നാണ്. പിന്നീട് മാര്‍ക്സിസത്തിന്റെ അനുശാസനം (ബാഹ്യവൈരുദ്ധ്യമല്ല ആന്തരിക വൈരുദ്ധ്യമാണ് പ്രധാനം എന്ന സിദ്ധാന്തം) കേട്ട് അങ്ങോര്‍ തിരുത്തിപ്പറഞ്ഞു. നമ്പൂതിരിമാര്‍ കുറച്ചേവന്നുള്ളൂവെന്ന്. പക്ഷേ ആദ്യപുസ്തകം ഇപ്പോഴും (സഞ്ചികയിലും) പറയുന്നത് പുറത്തുനിന്നു വന്നു എന്നു തന്നെയാണ്. നമ്പൂതിരിപ്പാടിന്റെ കൃതികള്‍ നിറയെ ഇത്തരം കള്ളങ്ങളാണ്.
ശരിക്കും 1948ലെ ഈ പുസ്തകത്തില്‍ ഇ.എം.എസ് പറയുന്നതെന്താണ് ? കാലിക്കോമണ്ടനിട്ട അതേ സ്കാന്‍ഡ് പേജുകളില്‍ നിന്നും പ്രസക്തമായ ഭാഗം വലുപ്പം കൂട്ടിയും വരച്ചും ഇട്ടിരിക്കുന്നത് താഴെ നോക്കുക.

കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം. (തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 1996, ഡി സി ബുക്സ്, പുറം 220)
കാലിക്കോമണ്ടന് ഏതായാലും അലക്കൊഴിഞ്ഞ് നേരമില്ലാത്തതു കൊണ്ട് എന്തെടുത്ത് ഉദ്ധരിച്ചിട്ടും കാര്യമില്ല. ഈ നീര്‍ക്കോലിയുടെ ബ്ലോഗു വായിച്ചിട്ട് ഇയാള്‍ ചെയ്യുന്നത് എന്തോ വലിയ ജനസേവനമാണ് (അതു ശരിയാണ് ഇ.എം.എസിനെ ചുണ്ണാമ്പുതൊട്ട് ഇളക്കലാണല്ലോ കേരളത്തിലെ അടിയന്തിരപ്രാധാന്യമുള്ള വിഷയം) എന്ന് കരുതുന്ന ആനമണ്ടന്മാര്‍ക്കും തിരുമണ്ടികള്‍ക്കുമെങ്കിലും കാര്യം വായിച്ച് മനസ്സിലാക്കാന്‍ ഒന്നുകൂടി ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ എടുത്തെഴുതുന്നു......
- 1948ലെ പുസ്തകത്തില്‍ ഇ.എം.എസ് എഴുതിയ വാചകം :
നമ്പൂതിരിമാര്‍ പുറമേ നിന്നുവന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല; എന്നു വന്നു,എവിടെനിന്നുവന്നു എന്നുതുടങ്ങിയ കാര്യങ്ങളിലേ അഭിപ്രായവ്യത്യാസമുള്ളൂ..... .... ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്.
- 1994ല്‍ ചെയ്ത പ്രസംഗം 1996ല്‍ പുസ്തകമാക്കിയപ്പോള്‍ ഉള്ള നിലപാട് :
.... ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം.....
എന്ത് മാറ്റമാണ് വന്നിരിക്കുന്നത് എന്ന് തലയ്ക്ക് വെളിവുള്ളവനു മനസിലാക്കാന്‍ ഇത്രയും മതി.
“അഞ്ജനമെന്നാല്‍ ഞാനറിയും
ReplyDeleteമഞ്ഞളു പോലെ വെളുത്തിരിക്കും”
ഇതാണു കാലിക്കോയുടെ വിശ്വാസം...അതു മാറ്റാന്‍ ആരു ശ്രമിച്ചിട്ടും കാര്യമില്ല..ഇത്തരം വിഡ്ഡി വേഷക്കാരെ അവഗണിക്കുക തന്നെ കരണീയം !
ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകുന്ന കാര്യങ്ങള്‍ പോലും ഇങ്ങേര്‍ക്ക് മനസ്സിലാവില്ല.
“ജാഗ്രത’യിലെ ഈ പോസ്റ്റിലും പിന്നെ വര്‍ക്കേഴ്സ് ഫോറത്തിലെ ഈ പോസ്റ്റിലും വന്ന കമന്റുകള്‍ക്ക് മറുപടി എഴുതിയപ്പോള്‍ തന്നെ എനിക്കത് മനസ്സിലായതാണ്.
”മഞ്ഞക്കണ്ണട വച്ചവനു ലോകം മുഴുവന്‍ മഞ്ഞയായി” കാണും...എന്തു ചെയ്യാം?
‘ഇ എം എസ്സിന്റെ നിലപാടു മാറ്റം’ ഇനിയും മനസ്സിലായില്ലേ ശ്യാം? ’48-ലെ പുസ്തകത്തില്‍ ‘ഒരു സ്ഥലത്തു നിന്ന്’ എന്ന് എഴുതിയത് ’94-ലെ പ്രസംഗത്തില്‍ ‘മറ്റൊരു രാജ്യത്തില്‍നിന്നു’ എന്നായില്ലേ? 48-ലെ പുസ്തകത്തില്‍ (താരതമ്യേന) ‘യുക്തിക്കു ചേര്‍ന്ന’തല്ലാത്തത് എന്നു പറഞ്ഞ കാര്യം 94-ല് പ്രസംഗത്തില്‍ ‘അസംബന്ധം’ എന്നും ആയില്ലേ? ഈ വ്യതിയാനം വലിയ ‘നിലപാട് മാറ്റം’ അല്ലേ?!
ReplyDeleteആ പരട്ട ബ്ലോഗ് വായിക്കാറെ ഇല്ല. എന്ത് പറയുകയാണെങ്കിലും അതിനൊരു “ദ്” വേണ്ടേ? അതൊട്ടും അവിടെ ഇല്ല. മാഷെ വിട്ട് പിടി. വേറേ വല്ലതും ആ സമയത്ത് ചെയ്യ്.
ReplyDelete-സു-
ബാലേഷ്ണാ....!!
ReplyDeleteശ്യാമാ,ഇതുപോലുള്ള ആളുകള് 'വിരുദ്ധ'പ്രചരണം ഏറ്റെടുക്കുന്നത് ഇടതിനും കംമൂട്ടര്‍ക്കും ഗുണമാണ് എന്നാണു എന്റെ അഭിപ്രായം.അവരങ്ങനെ അയ്യപ്പ ബൈജുനെ പോലെ നാല്‍ക്കവലയില്‍ നിന്ന് മസ്സില് കാണിക്കുമ്പോ രണ്ടു കാര്യം ഉണ്ട്.ഒന്ന് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു ടൈം പാസ്.പിന്നെ ഈ നിലവാരമുള്ളവര്‍ എതിരാളി നേതൃത്വത്തില്‍ ഉള്ളത് വികാരത്തിനു മോളില്‍ വിചാരത്തോടെ ഇടതു സീപിയേം വാദങ്ങള്‍ എതിര്‍ത്തു അവതരിപ്പിക്കാന്‍ കഴിയുന്നവരെ, 'വിരുദ്ധ' സ്പേസില്‍ വരുന്നവരെ സ്വയം ഒഴിവാക്കും.അതാണ് ആ തിരുമണ്ടന്റെ ബ്ലോഗില് അസ്സല്‍ വലതന്മാരും കമന്റിടുന്നത് കമ്മിയാവാന്‍ കാരണം. ഒരു ഉദാഹരണം കൂടി അഞ്ചരക്കണ്ടി. ടിയാന്‍ മാസ്റ്റ് ഹെഡില്‍ എഴുതി വച്ചത് അഭിപ്രായം ഇരുമ്പുലക്ക അല്ല എന്നതാണ്. അതായത് ആ വികാരജീവിയുടെ വാക്കും ചാക്കും ഒരുപോലെ എന്ന് സ്വയം പ്രസ്താവന.അതിനു എത്ര ഉദാഹരണങ്ങള്‍ ഉണ്ടുതാനും. അതുകൊണ്ട് ഇങ്ങനെയുള്ള വികാരജീവികളായ ദുര്‍ബലരെ ബ്ലോഗില്‍ എതിരാളികളായി നല്ലവണ്ണം പരിപാലിക്കണം എന്നാണു എന്റെ അഭിപ്രായം.
ReplyDelete